ന്യൂദല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. പ്രധാന നഗരങ്ങളായ ഗാസിയാബാദും നോയിഡയുമടക്കമുള്ള പ്രദേശങ്ങള്‍ വെള്ളിത്തിടിയിലായി. പല സ്ഥലങ്ങളിലും റോഡ് ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.
ഉത്തരാഖണ്ഡിലും അടുത്ത 36 മണിക്കൂറിനുള്ളില്‍ കനത്ത മഴയക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചമ്പാവതിലെ ധൗണില് ദേശീയപാത 9 അടച്ചു. രാംനഗറിലും മഴയെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളം കയറിയ സ്ഥിതിയിലാണ്. ഇവിടെ ഗതാഗതം സ്തംഭിച്ച അവസ്ഥയാണ്.
ജൂലൈ 23ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് സംസ്ഥാനത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ദുരന്ത നിവാരണസേന ജില്ലാ മജിസ്ട്രേറ്റിനോട് മുന്‍കരുതല്‍, സുരക്ഷ എന്നിവ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലും ദല്‍ഹിയിലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: