ചൈനയിലെ യുഎസ് എംബസിക്കു സമീപം സ്‌ഫോടനം

Thursday 26 July 2018 12:39 pm IST

ബീജിങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപം സ്‌ഫോടനം. ബെയ്ജിംഗില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സംഭവസ്ഥലത്ത് യുവതി ശരീരത്തില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു. ഇത് സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

യു എസ് എംബസിക്ക് പുറത്തുള്ള വാഹങ്ങള്‍ പോലീസ് പരിശോധിക്കുന്ന ദൃശ്യങ്ങള്‍ റോയിട്ടേഴ്സ് പുറത്തുവിട്ടിട്ടുണ്ട്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പുകപടലങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എംബസിയിലേയ്ക്കുള്ള റോഡുകള്‍ പോലീസ് ബ്ലോക്ക് ചെയ്തതായി റോയിട്ടേഴ്സ് പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. അതേസമയം വാര്‍ത്തകളോട് യു എസ് എംബസി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.