കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയ സംഭവം നിഷേധിച്ച് മാവോയിസ്റ്റുകള്‍ വാര്‍ത്താക്കുറിപ്പ് ഇറക്കി. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ ദളം വക്താവ് അജിതയുടെ പേരിലാണ് വാര്‍ത്താക്കുറിപ്പ്.
മാവോയിസ്റ്റുകള്‍ ആരെയും ബന്ദിയാക്കിയിട്ടില്ല. പതിവ് പ്രചാരണത്തിന്റെ ഭാഗമായാണ് റിസോര്‍ട്ടിലെത്തിയതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കൊല്‍ക്കത്ത സ്വദേശികളായ മക്ബൂല്‍ ഷേയ്ക്ക്, മോക്കിം ഷെയ്ഖ്, അലാവുദ്ധീന്‍ ഷേക്ക് എന്നിവരെയാണ് നാലംഘ മാവോയിസ്റ്റ് സംഘം തടഞ്ഞുവച്ചത്. പിന്നീട് രണ്ട് പേര് രക്ഷപ്പെട്ടോടി റിസോര്‍ട്ട് ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
വിക്രം ഗൗഡ, വയനാട് സ്വദേശി സോമന് എന്നിവരാണ് തൊഴിലാളികളെ ബന്ദിയാക്കിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: