കണ്ണൂര്‍: യുവമോർച്ച മാർച്ചിന് നേരെ പോലീസിന്റെ അതിക്രമം. ജില്ലാ പ്രസിഡന്റടക്കം നാല് പേർക്ക് പരിക്കേറ്റു. ശ്യാമപ്രസാദ്, അഭിമന്യൂ കൊലക്കേസുകൾ എൻഐഎ അന്വേഷിക്കുക. പോപ്പുലർഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘടനകളെ നിരോധിക്കുക, അഭിമന്യൂ വധത്തിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് അതിക്രമം നടത്തിയത്.
സമാധാനപരമായി നടന്ന മാര്‍ച്ച് പോലീസ് തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതിനിടെയാണ് പോലീസുകാര്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. നാഭിക്ക് ചവിട്ടുകയും ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിക്കുകയുമായിരുന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി.സി രതീഷ്, പ്രജീഷ് എടയന്നൂര്‍, ദീപു, അജേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: