പാതിരിമാര്‍ക്കെതിരായ പീഡനക്കേസുകള്‍ ദേശീ‍യ ഏജന്‍സി അന്വേഷിക്കണം : ദേശീയ വനിതാ കമ്മീഷന്‍

Thursday 26 July 2018 1:18 pm IST
പോലീസ് അന്വേഷണത്തിന്റെ വേഗത പോരെന്നും രേഖാശര്‍മ്മ കുറ്റപ്പെടുത്തി. പള്ളികളിലെ കുമ്പസാരം സ്ത്രീകളെ ബ്ലാക്ക് മെയിലിംഗിന് ഇരയാക്കുന്നു. അതിനാല്‍ കുമ്പസാരം നിര്‍ത്തലാക്കണം.

ന്യൂദല്‍ഹി: കേരളത്തില്‍ പാതിരിമാര്‍ക്കെതിരായ പീഡനക്കേസുകള്‍ ദേശീ‍യ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇക്കാ‍ര്യം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി.  പാതിരിമാര്‍ക്കെതിരായ കേസുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരികയാണെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു.  

പ്രതികളായ പാതിരിമാര്‍ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരെയുള്ള അന്വേഷണം കാര്യമായി നടക്കുന്നില്ല. പോലീസ് അന്വേഷണത്തിന്റെ വേഗത പോരെന്നും രേഖാശര്‍മ്മ കുറ്റപ്പെടുത്തി. പള്ളികളിലെ കുമ്പസാരം സ്ത്രീകളെ ബ്ലാക്ക് മെയിലിംഗിന് ഇരയാക്കുന്നു. അതിനാല്‍ കുമ്പസാരം നിര്‍ത്തലാക്കണം.

ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പോലീസ് കേസെടുക്കണമെന്നും രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.