ഷുക്കൂര്‍ വധം: സിബിഐ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണം

Thursday 26 July 2018 1:26 pm IST
അന്വേഷണത്തിന്റെ സിബിഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ജയരാജന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് അന്തിമവാദത്തിനായി സുപ്രീംകോടതി സെപ്റ്റംബര്‍ മാസത്തിലേയ്ക്ക് മാറ്റി. ഒരു മാസത്തിനകം സിബിഐ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കേസിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് സിപിഎം നേതാവ് പി ജയരാജന്‍, ഒന്നാം പ്രതി പ്രകാശന്‍ എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. 

അന്വേഷണത്തിന്റെ സിബിഐ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്ന് ജയരാജന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും പ്രതികളായ കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ ഉമ്മ നല്‍കിയ പരാതിയില്‍ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. 

പി.ജയരാജന്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ കൊലക്കേസാണ് അരിയില്‍ ഷുക്കൂറിന്റെത്.  അരിയില്‍ ഷുക്കൂര്‍ വധം ജയരാജന്റെ ഒത്താശയോടെയാണ് നടന്നതെന്ന് വ്യക്തമായിട്ടും പോലീസിനെ സ്വാധീനിച്ച് ദുര്‍ബലമായ വകുപ്പ് ചേര്‍ത്ത് ജയരാജന്‍ രക്ഷപ്പെടുകയായിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.