വിമാനത്തിന്റെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം; തായ്ക്കോണ്ടോ താരം അറസ്റ്റില്‍

Thursday 26 July 2018 1:32 pm IST

ന്യൂദല്‍ഹി : വിമാനത്തിന്റെ ശുചിമുറിയില്‍  നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന്റെ വായില്‍ പേപ്പര്‍ തിരുകിവച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇംഫാലില്‍നിന്നു ഗുവാഹത്തി വഴി ദല്‍ഹിയിലേക്കുള്ള ഏയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവംനടന്നത് 

മണിപ്പുര്‍ സ്വദേശിയായ തായ്ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്നും ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറയുന്നു. പത്തൊമ്പതു വയസുകാരിയായ ഇവര്‍ മത്സരത്തിനായി വ്യാഴാഴ്ച പരിശീലകനോടൊപ്പം സൗത്ത് കൊറിയയിലേക്ക് പോകാനിരുന്നതാണ്.

വിമാനം ന്യൂദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ തയാറെടുക്കുന്നതിനിടെ  ശിശുവിനെ കണ്ടെത്തുകയായിരുന്നു.  ഉടന്‍ വിദഗ്ധ സംഘമെത്തി പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിമാനത്തിലെ സ്ത്രീകളെ മുഴുവന്‍ ചോദ്യം ചെയ്ത ശേഷമാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.