ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 10 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.
പെരിയാര്‍, ചെറുതോണി നദികളുടെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് 2400 അടിയിലെത്തിയാല്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കണം. 2403 അടിയാണ് പരമാവധി സംഭരണശേഷി. ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക. 1981. 1992 വര്‍ഷങ്ങളില്‍ അണക്കെട്ട് തുറന്നിരുന്നു.
ജലനിരപ്പ് 2395 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കുന്നതിനുള്ള ഒരുക്കവും 2398 അടിയിലെത്തിയാല്‍ അടിയന്തിര തയാറെടുപ്പും നടത്തും. ഇതോടെ അണക്കെട്ടിന് സമീപം കണ്ട്രോള് റൂം തുറക്കും. പൊന്മുടി, നേര്യമംഗലം, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍ക്കുത്ത് ഡാമുകള്‍ ഇപ്പോള്‍ തുറന്നു വിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: