ശബരിമലയില്‍ നിലവിലെ ആചാരം തുടരണം : രാജകുടുംബം

Thursday 26 July 2018 3:36 pm IST
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുമില്ല.

ന്യൂദല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് നിലവിലുള്ള നിയന്ത്രണം തുടരണമെന്ന് പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നില്‍ ക്ഷേത്രത്തിന്‍റെ യശസ് തകര്‍ക്കാനുള്ള ശ്രമമാണെന്നും രാജകുടുംബത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ അറിയിച്ചു. 

കേസിലെ ഹര്‍ജിക്കാരന്‍ വിശ്വാസിയല്ല. പ്രശസ്തിക്കുവേണ്ടിയുള്ള ഹര്‍ജി മാത്രമാണിതെന്നും കെ. രാധാകൃഷ്ണന്‍ വാദിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പൊതുവെ ക്ഷേത്രത്തില്‍ പോകാറില്ല. സ്ത്രീകള്‍ക്ക് 41 ദിവസത്തെ വ്രതശുദ്ധി കാത്തുസൂക്ഷിക്കാന്‍ സാധിക്കുകയുമില്ല. ഇത് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ ഇക്കാര്യത്തില്‍ ഭരണഘടനാപരമായ വിഷയങ്ങളല്ലാതെ മറ്റൊന്നും പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനുവേണ്ടി വാദിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അനുകൂലമായാണ് കഴിഞ്ഞ ദിവസം എന്‍എസ്‌എസും വാദിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.