എന്റെ രണ്ട്‌ ആണ്‍മക്കളുടെ അച്ഛന്‍ പാക് പ്രധാനമന്ത്രി: ആദ്യഭാര്യ ജമീമ

Thursday 26 July 2018 5:46 pm IST
ഇമ്രാന്‍ 1995ലാണ് ജമീമയെ കല്യാണം കഴിച്ചത്. 2005ല്‍ പിരിഞ്ഞു. ജമീമ രണ്ട് ആണ്‍മക്കളുമായി ലാഹോറില്‍നിന്ന് ലണ്ടനിലേക്ക് പോയി. എങ്കിലും സൗഹൃദം തുടരുന്നു.
"ഇമ്രാന്‍ ആദ്യ ഭാര്യ ജമീമാ ഗോള്‍ഡ്സ്മിത്തുമായി"

ഇസ്ലാമാബാദ്: ജൂത വംശജയായ ജമീമ ഖാന്‍ പറയുന്നു, എന്റെ രണ്ട് ആണ്‍മക്കളുടെ അച്ഛന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകുന്നു, സന്തോഷം, അഭിനന്ദനം. പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിപദം ഉറപ്പിച്ചുകഴിഞ്ഞ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ, മുന്‍ ബ്രിട്ടീഷ് ഭാര്യയാണ് ജമീമ ഖാന്‍. അറുപത്തഞ്ചുകാരന്‍ ഇമ്രാന്റെ ഈ ആദ്യ മുന്‍ ഭാര്യ ജമീമയ്ക്ക് 44 വയസായി. ഇമ്രാന്റെ രണ്ട് ആണ്‍മക്കള്‍ ജമീമയോടൊപ്പമുണ്ട്.

ഇമ്രാന്‍ 1995ലാണ് ജമീമയെ കല്യാണം കഴിച്ചത്. 2005ല്‍ പിരിഞ്ഞു. ജമീമ രണ്ട് ആണ്‍മക്കളുമായി ലാഹോറില്‍നിന്ന് ലണ്ടനിലേക്ക് പോയി. എങ്കിലും സൗഹൃദം തുടരുന്നു. 

"ഇമ്രാന്‍ രണ്ടാം ഭാര്യ രേഹം ഖാനുമായി"

"ഇമ്രാന്‍ രണ്ടാം ഭാര്യ രേഹം ഖാനുമായി"

ജമീമയെ പിരിഞ്ഞശേഷം ഇമ്രാന്‍, ബിബിസി അവതാരകയും ബ്രിട്ടീഷുകാരിയുമായ രേഹം ഖാനെ വിവാഹം കഴിച്ചു. ജമീമായെ പിരിഞ്ഞ 2005 ല്‍ത്തന്നെയായിരുന്നു അത്. പക്ഷേ, പത്തുമാസമെത്തും മുമ്പേബന്ധം പിരിഞ്ഞു. ഇമ്രാന്‍, വിചിത്ര ലൈംഗിക സ്വഭാവക്കാരനും മയക്കുമരുന്നുപയോഗിക്കുന്നയാളും ലൈംഗിക അരാജകവാദിയുമാണെന്ന് രേഹം അടുത്തിടെയിറക്കിയ പുസ്തകത്തില്‍ വിവരിക്കുന്നു. 

ഇപ്പോള്‍ ഇമ്രാന്റെ ഭാര്യ ബുഷ്റ മനേകയാണ്. സൂഫി ഇസ്ലാമിക ആത്മീയ പണ്ഡിതയാണ് ബുഷ്റ. ബുഷ്റയും വിവാഹമോചിത. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിവാഹം.

മുന്‍ഭര്‍ത്താവ് ഇമ്രാനെക്കുറിച്ച് ജമീമാ ട്വിറ്ററില്‍ ഇങ്ങനെയെഴുതി. '' 1997ലെ തെരഞ്ഞെടുപ്പ് ഞാന്‍ ഓര്‍ക്കുന്നു. ഇമ്രാന്‍ ആദ്യമായിരുന്നു. ഒന്നിലും പരിചയം ഇല്ലായിരുന്നു. മൂന്നു മാസം പ്രായമായ സുലൈമാനേയുമെടുത്ത് ഇമ്രാനോടൊപ്പം ഞാനും രാജ്യം മുഴുവന്‍ ചുറ്റിയലഞ്ഞിരുന്നു. അന്ന് ലാഹോറില്‍ ആ വിളി പ്രതീക്ഷിച്ച് ഞാന്‍ ഇരുന്നു. ഒടുവില്‍ വിളിവന്നു... അലറിപ്പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു, 'അതൊരു തൂത്തുവാരലായി, ഞാന്‍ അന്ത്യശ്വാസവും വലിച്ചു.''

"ഇമ്രാന്‍ മൂന്നാം ഭാര്യ ബുഷ്റയുമായി"

"ഇമ്രാന്‍ മൂന്നാം ഭാര്യ ബുഷ്റയുമായി"

''ഇപ്പോള്‍ 22 വര്‍ഷത്തിനു ശേഷം, ഏറെ അവമതിക്കലും പ്രതിബന്ധങ്ങളും ത്യാഗങ്ങളും കടന്ന്, എന്റെ മക്കളുടെ അച്ഛന്‍ പാകിസ്ഥാന്റെ അടുത്ത പ്രധാനമന്ത്രിയാകുന്നു. ഇതൊരു പാഠമാണ്, കടുംപിടുത്തത്തിന്റെ, കടുത്ത വിശ്വാസത്തിന്റെ, തോല്‍വി സമ്മതിച്ചുകൊടുക്കാതിരിക്കലിന്റെ പാഠം. ഇനിയത്തെ വെല്ലുവിളി, എന്തിന് രാഷ്ട്രീയത്തില്‍ പ്രേവശിച്ചുവെന്നത് ഓര്‍മിക്കുക എന്നതാണ്, അഭിനന്ദനങ്ങള്‍.''

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.