ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താനാണ് ആഗ്രഹം: ഇമ്രാന്‍ ഖാന്‍

Thursday 26 July 2018 6:48 pm IST
ഇന്ത്യയിലെ മാധ്യമങ്ങള്‍ തന്നെ ബോളിവുഡ് സിനിമയിലെ വില്ലന്‍മാരെപ്പോലെ ചിത്രീകരിച്ചതില്‍ പരിഭവമില്ലെന്നും ഇന്ത്യയുമായി വ്യാപാര ബന്ധം തുടരുമെന്നും ഇമ്രാന്‍ വ്യക്തമാക്കി.

ഇസ്ലാമബാദ്: ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്താനാണ് ആഗ്രഹമെന്ന് മുന്‍ക്രിക്കറ്റ് താരവും തെഹ്റീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ മാധ്യമങ്ങള്‍ തന്നെ ബോളിവുഡ് സിനിമയിലെ വില്ലന്‍മാരെപ്പോലെ ചിത്രീകരിച്ചതില്‍ പരിഭവമില്ലെന്നും ഇന്ത്യയുമായി വ്യാപാര ബന്ധം തുടരുമെന്നും ഇമ്രാന്‍ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പില്‍ നേടിയിരിക്കുന്ന വിജയം 22 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമാണെന്നും തന്നെ വ്യക്തിപരമായി ആക്രമിച്ചവരോടൊക്കെ ക്ഷമിക്കുകയാണെന്നും തന്റെ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

രാജ്യത്ത് അഴിമതി വര്‍ധിച്ചിരിക്കുകയാണ്. എന്നാല്‍ ജനാധിപത്യം ശക്തിപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, തൊഴിലാളി സംരക്ഷണം, കുടിവെള്ളം എന്നിവയ്ക്ക് തന്റെ സര്‍ക്കാര്‍ പ്രാധാന്യം നല്‍കും. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാകും വരാന്‍ പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ തന്നെ സഹായിച്ച സൈന്യത്തിന് നന്ദി പറഞ്ഞ ഇമ്രാന്‍ പുതുയുഗപ്പിറവിയിലേക്കാണ് പാക്കിസ്ഥാന്‍ കടക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.