പുതിയ പാര്‍ട്ടിയില്‍ തര്‍ക്കം: ശ്രേയാംസിനെതിരേ ശരദ് യാദവിന് പരാതിക്കത്ത്

Thursday 26 July 2018 6:59 pm IST
ഏതാനും ദിവസമേ ആയുള്ളു ശ്രേയാംസ് കുമാറിനെ നിയമിച്ചിട്ട്. പുതിയ പാര്‍ട്ടിയിലൂടെ ഇടതുമുന്നണിയില്‍ കയറിപ്പറ്റാനുള്ള ശ്രമമാണ് ശ്രേയാംസും അച്ഛന്‍ വീരേന്ദ്ര കുമാറും നോക്കുന്നത്. അതിനിടെ ഇങ്ങനെയൊരു കത്തും തര്‍ക്കവും ആ പരിശ്രമങ്ങള്‍ക്ക് തടസമായേക്കും.

കൊച്ചി: ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനായ ലോക് താന്ത്രിക് ദളില്‍ അഭിപ്രായ ഭിന്നത. സംസ്ഥാന ഘടകത്തിന്റെ തുടര്‍പ്രവര്‍ത്തനം സുഗമാകാന്‍ കേന്ദ്രം ഇടപെടണമെന്ന ആവശ്യം. ആവശ്യമുന്നയിച്ച് ജനറല്‍ സെക്രട്ടറിമാരായ കെ.പി. മോഹനനും വര്‍ഗീസ് ജോര്‍ജും ദേശീയ അധ്യക്ഷന്‍ ശരദ് യാദവ് കത്തയച്ചു. ശ്രേയാംസ്‌കുമാറില്‍ അവിശ്വാസം പ്രകടിപ്പിക്കലും എതിര്‍ക്കലുമായിമാറി കത്ത്.

പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ രൂപീകരണം, കമ്മിറ്റി തിരഞ്ഞെടുക്കല്‍, പാര്‍ട്ടി ഭരണഘടന തുടങ്ങിയ കാര്യങ്ങളില്‍ കൂട്ടായ തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ല. നേതാക്കളില്‍ ചിലര്‍മാത്രം അറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കുന്നുവെന്നതാണ് പരാതി. 

കത്തയച്ചുവെന്നും സംസ്ഥാനത്തെ പ്രവര്‍ത്തനം സംബന്ധിച്ച വ്യക്തതയ്ക്ക് കേന്ദ്ര മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ആവശ്യമായതുകൊണ്ടാണ് കത്തെന്നും വര്‍ഗീസ് ജോര്‍ജ് 'ജന്മഭൂമി'യോട് പറഞ്ഞു. പുതിയ പാര്‍ട്ടിയാണ്. ഒട്ടേറെ കാര്യങ്ങളില്‍ വ്യക്തതവരണം. സംസ്ഥാന സമിതി ഉണ്ടാക്കണം. ഇതൊക്കെ സഹകരത്തോടെ വേണം. ഇതിന് കേന്ദ്ര നേതാക്കളുടെ ഇടപെടല്‍ കൂടിയേ പറ്റൂ, വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

ഏതാനും ദിവസമേ ആയുള്ളു ശ്രേയാംസ് കുമാറിനെ നിയമിച്ചിട്ട്. പുതിയ പാര്‍ട്ടിയിലൂടെ ഇടതുമുന്നണിയില്‍ കയറിപ്പറ്റാനുള്ള ശ്രമമാണ് ശ്രേയാംസും അച്ഛന്‍ വീരേന്ദ്ര കുമാറും നോക്കുന്നത്. അതിനിടെ ഇങ്ങനെയൊരു കത്തും തര്‍ക്കവും ആ പരിശ്രമങ്ങള്‍ക്ക് തടസമായേക്കും. 

ശരത് യാദവിനയച്ചകത്തില്‍ മനയത്ത് ചന്ദ്രനും ഒപ്പുവെച്ചിട്ടുണ്ട്.  പാര്‍ട്ടിയിലെ ആഭ്യന്തര കാര്യം മാത്രമാണെന്നു പറഞ്ഞ വര്‍ഗീദസ്, ശ്രേയാംസ്‌കുമാറിനെ അധ്യക്ഷനാക്കിയത് കേന്ദ്ര നേതൃത്വമാണെന്നും അണികളെ അംഗീകരിപ്പിക്കാന്‍ തുടര്‍ കാര്യങ്ങള്‍ ചെയ്യണമെന്നാവശ്യപ്പെടുകയാണ് കത്തിന്റെ ഉദ്ദേശ്യമെന്നും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.