വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യന്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

Thursday 26 July 2018 8:18 pm IST
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ 7-1 എന്ന സ്‌കോറിനു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ലോല റിയേരയിലൂടെ ലീഡ് നേടിയ സ്‌പെയിന്‍ ഒന്നാം പകുതി അവസാനിക്കുമ്‌ബോള്‍ 2-0 നു മുന്നിലായിരുന്നു. സ്‌പെയിനിന്റെ രണ്ടാം ഗോള്‍ ബെര്‍ട്ട ബോണാസ്‌ട്രേയാണ് നേടിയത്.

വനിത ഹോക്കി ലോകകപ്പില്‍ അയര്‍ലണ്ടിനോട് പരാജയപ്പെട്ട് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ പിന്നില്‍ പോയത്. മത്സരത്തിന്റെ 13ാം മിനുട്ടില്‍ അന്ന ഒഫ്‌ലാന്‍ഗാന്‍ നേടിയ ഗോളില്‍ മുന്നിലെത്തിയ അയര്‍ലണ്ട് ആ ലീഡ് നിലനിര്‍ത്തി ടൂര്‍ണ്ണമെന്റിലെ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ 7-1 എന്ന സ്‌കോറിനു ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ ലോല റിയേരയിലൂടെ ലീഡ് നേടിയ സ്‌പെയിന്‍ ഒന്നാം പകുതി അവസാനിക്കുമ്‌ബോള്‍ 2-0 നു മുന്നിലായിരുന്നു. സ്‌പെയിനിന്റെ രണ്ടാം ഗോള്‍ ബെര്‍ട്ട ബോണാസ്‌ട്രേയാണ് നേടിയത്. 

രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുട്ട് പിന്നിട്ടപ്പോള്‍ കാര-ലീ ബോട്ടെസ് ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ഗോള്‍ മടക്കിയെങ്കിലും പിന്നീട് സ്‌പെയിനിന്റെ ആധിപത്യമാണ് മത്സരത്തില്‍ കണ്ടത്. കാര്‍ലോട്ട പെറ്റാചാമേ രണ്ടും കരോല സാല്‍വാട്ടേല ഒരു ഗോളും നേടിയപ്പോള്‍ തങ്ങളുടെ രണ്ടാം ഗോള്‍ സ്‌കോര്‍ ചെയ്ത് ലോല റിയേരയും ബെര്‍ട്ട ബോണാസ്‌ട്രേയും പട്ടിക പൂര്‍ത്തിയാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.