ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍; വില ഇന്നു മുതല്‍ കുറയും

Friday 27 July 2018 1:07 am IST
ചരക്ക് സേവന നികുതി കുറച്ചതിന്റെ മുഴുവന്‍ പ്രയോജനവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ഗോദ്‌റെജ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമല്‍ നന്ദി പറഞ്ഞു. വില കുറയുന്നതോടെ ഇവയുടെ ഡിമാന്‍ഡും കൂടും.

ന്യൂദല്‍ഹി: ഫ്രിഡ്ജ്, വാഷിങ്് മെഷീന്‍, ടിവി തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വില വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി കമ്പനികള്‍. 

ഇവയടക്കം വൈറ്റ് ഗുഡ്‌സ് എന്നറിയപ്പെടുന്ന നിരവധി ഉല്‍പന്നങ്ങളുടെ ചരക്ക് സേവന നികുതി ജിഎസ്ടി കൗണ്‍സില്‍ ഇരുപത്തിയെട്ട് ശതമാനത്തില്‍ നിന്ന് പതിനെട്ടു ശതമാനമാക്കി കുറച്ചിരുന്നു. ഇതോടെ ഈ ഉല്‍പന്നങ്ങളുടെ വില എട്ടു ശതമാനം വരെ കുറയും. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വരും.

ചരക്ക് സേവന നികുതി കുറച്ചതിന്റെ മുഴുവന്‍ പ്രയോജനവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ഗോദ്‌റെജ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കമല്‍ നന്ദി പറഞ്ഞു. വില കുറയുന്നതോടെ ഇവയുടെ ഡിമാന്‍ഡും കൂടും.

വാഷിങ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവയുടെ വില ഏഴു മുതല്‍ എട്ടു ശതമാനം വരെ കുറയും. പാനസോണിക് ഇന്ത്യ മേധാവി മനീഷ് ശര്‍മ്മ പറഞ്ഞു.

ടിവി, വാഷിങ് മെഷീന്‍, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍, അലക്കു യന്ത്രങ്ങള്‍, പെയിന്റ്, ഹാന്‍ഡ് ഡ്രയറുകള്‍, ഗ്രൈന്‍ഡറുകള്‍, വാര്‍ണിഷുകള്‍ എന്നിവയടക്കം 15 ഉല്‍പന്നങ്ങളുടെ വിലയാണ് വെട്ടിക്കുറച്ചത്. 12000 രൂപയുള്ള വാഷിങ് മെഷീന്റെ വിലയില്‍ ആയിരത്തിലേറെ രൂപയുടെ കുറവുണ്ടാകുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.