ഓണം ഓഫറുകളുമായി പാനസോണിക്

Friday 27 July 2018 1:08 am IST

കൊച്ചി: ഓണത്തിന് ഓഫറുകളുടെ പെരുമഴയുമായി പാനസോണിക്. കമ്പനിയുടെ നൂറ് വര്‍ഷ ആഘോഷത്തിനൊപ്പമാണ് ഓണം ഓഫറുകളും അവതരിപ്പിച്ചിരിക്കുന്നത്. 250 കോടി രൂപയുടെ വിറ്റുവരവാണ് ഈ ഓണത്തിന് കമ്പനി കേരളാ വിപണിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. 31 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ചയും കമ്പനി ലക്ഷ്യമിടുന്നു. 

ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് തുടങ്ങി പാനസോണിക്കിന്റെ ഉല്‍പന്നങ്ങള്‍ക്ക് ഓണം ഓഫറുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ജൂലൈ 15 മുതല്‍ ആരംഭിച്ച ഓഫറുകള്‍ക്ക് ആഗസ്റ്റ് 31 വരെ പ്രാബല്യമുണ്ട്. ഓഫറുകളുടെ ഭാഗമായി എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയും ആകര്‍ഷകമായ ഫിനാന്‍സ് സൗകര്യങ്ങളും പാനസോണിക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.