ന്യൂദല്‍ഹി: താജ്മഹലിന്റെ അറ്റകുറ്റപ്പണികള്‍ക്കും താജ് ചത്വരത്തിന്റെ വികസനത്തിനും അര്‍ഹരായ അധികൃതരെ കണ്ടെത്തി ചുമതലയേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സുപ്രീംകോടതി നിര്‍ദേശം നല്കി. താജിന്റെ അറ്റകുറ്റപ്പണികളുടെ കാര്യത്തില്‍ ചുമതലയേല്‍പ്പിക്കുന്ന അധികൃതരെല്ലാം കൈയൊഴിയുകയാണെന്ന് സുപ്രീംകോടതി അഭിഭാഷകന് മദന്‍ ലോക്കൂര്‍ പറഞ്ഞു.
വ്യവസായസ്ഥാപനങ്ങളില്‍ നിന്നുള്ള മലിനീകരണങ്ങളില്‍ നിന്ന് താജ്മഹലിനെ സംരക്ഷിക്കുന്നതിനെക്കുറിച്ച് വിശകലനം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പാനല്‍ രൂപീകരിച്ചത് അടുത്തിടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: