മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം

Thursday 26 July 2018 10:39 pm IST

 

 കണ്ണൂര്‍: യുവമോര്‍ച്ചയുടെ ഐജി ഓഫീസ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് അതിക്രമം. ന്യൂസ് 18 കാമറാമാന്‍ സുമേഷ് മൊറാഴ, അമൃത ടിവി കാമറാമാന്‍ പി.കെ.ശരത് കുമാര്‍ എന്നിവരെയാണ് ഒരു പ്രകോപനവുമില്ലാതെ പൊലീസുകാര്‍ കൈയേറ്റം ചെയ്തത്. സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കുന്ന ദൃശ്യം ടൗണ്‍ സ്റ്റേഷന് പുറത്തുനിന്ന് പകര്‍ത്തുന്നതിനിെടയായിരുന്നു അക്രമം. ശരത്തിന് നെഞ്ചില്‍ ശക്തമായ ഇടിയേറ്റു. സമേഷിന് കൈയില്‍ മുറിവുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സംരക്ഷണമൊരുക്കാന്‍ ബാധ്യസ്ഥരായ പൊലിസ് തന്നെ മധ്യമപ്രവര്‍ത്തകരെ അകാരണമായി മര്‍ദ്ദിച്ച് പരിക്കേല്‍പിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ജി.ശിവ വിക്രമിന് പത്രപ്രവര്‍ത്തക യൂനിയന്‍ പരാതി നല്‍കി. അന്വഷണത്തിന് ഡിവൈഎസ്.പിയെ ചുമതലപ്പെടുത്തിയതായി എസ്പി പറഞ്ഞു.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.