പഴയങ്ങാടി പാലം അപകടത്തില്‍ ; ഭീതിയോടെ യാത്രക്കാര്‍

Thursday 26 July 2018 10:41 pm IST

 

പഴയങ്ങാടി: അര നൂറ്റാണ്ടിലേറെ കാലപഴക്കം ചെന്ന പഴയങ്ങാടി പാലം അപകടാവസ്ഥയില്‍' സ്‌കൂള്‍ വാഹനങ്ങളടക്കം ദിനംപ്രതി ചെറുതും വലുതുമായ ആയിരകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന പഴയങ്ങാടി പാലത്തിന്റെ സ്ലാബുകള്‍കിടയിലുള്ള വിള്ളലും കോണ്‍ക്രീറ്റ് തകര്‍ന്നതും യാത്രക്കാരില്‍ ഭീതി പരത്തുന്നു. പാലത്തിന്റെ സ്ലാബുകളിലെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ നിലയിലും തൂണുകളിലെ കമ്പി തുരമ്പെടുത്ത് പുറത്തായ നിലയിലുമാണ്. 

പാലം അപകടാവസ്ഥയിലായിട്ടും അധികൃതര്‍ തിരിഞ് നോക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസംപാലത്തിലെ വിള്ളലില്‍ കാല്‍ കുടുങ്ങി കാല്‍നടയാത്രക്കാരന് പരിക്ക് പറ്റിയിരുന്നു. കൂടാതെ ഇരുചക്രവാഹനങ്ങള്‍ പാലത്തിലെ വിള്ളലില്‍ തട്ടി അപകടത്തില്‍ പെടുന്നതും നിത്യസംഭവമാണ്. കെഎസ്ടിപി പദ്ധതി പൂര്‍ത്തിയാകുന്നതോടെ കണ്ടെയ്‌നര്‍ ലോറി ഉള്‍പടെയുള്ള ഭാരവാഹനങ്ങള്‍ പാലം വഴിയാണ് കടന്ന് പോകേണ്ടത്. ഇത് കുടുതല്‍ അപകടത്തിന് വഴിവെക്കും. മേല്‍പാല നിര്‍മ്മാണവുമായി ബന്ധപെട്ട് പുരോഗതി വിലയിരുത്താനെത്തിയ മന്ത്രി ജി.സുധാകരനും ടി.വി.രാജേഷ് എംഎല്‍എയും സംഘവും പാലം സന്ദര്‍ശിച്ച് കിഫ്ബിയില്‍ ഉള്‍പെടുത്തി പുതിയ പാലത്തിന് രൂപരേഖ നല്‍കിയിട്ടുണ്ടെങ്കിലും പദ്ധതി ചുവപ്പ് നാടയില്‍ കുരുങ്ങിയിരിക്കുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.