കണ്ടല്‍ ദിനം: സെമിനാര്‍ നടത്തി

Thursday 26 July 2018 10:41 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ കണ്ടല്‍ പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ ആഗോള കണ്ടല്‍ദിനം ആഘോഷിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയരക്ടര്‍ വിവേക് മേനോന്‍ അധ്യക്ഷത വഹിച്ചു. ഉത്തരകേരള ചീഫ് ഫോറസ്റ്റ്  കണ്‍സര്‍വേറ്റര്‍ കെ.കാര്‍ത്തികേയന്‍ ഐഎഫ്എസ് വിശിഷ്ടാതിഥിയായി. കണ്ണൂര്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിവിഷന്‍ ഡിഎഫ്ഒ സി.വി.രാജന്‍, വിശ്വബന്ധു ഭട്ടാചാര്യ, വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രൊജക്ട് മേധാവി സാജന്‍ ജോണ്‍, എം.രമിത്ത് എന്നിവര്‍ സംസാരിച്ചു.

കണ്ടല്‍ സംരക്ഷണത്തിന്റെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ സയിന്റിസ്റ്റ് ഡോ.ജാഫര്‍ പാലോട്ട്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കോഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന്‍, സീക്ക് ഡയരക്ടര്‍ ടി.പി.പത്മനാഭന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.