മുണ്ടാര്‍ ബോട്ടപകടം: പ്രസ്സ് ക്ലബ് അനുശോചിച്ചു

Thursday 26 July 2018 10:53 pm IST

 

കണ്ണൂര്‍: വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മുണ്ടാറില്‍ ബോട്ട് മറിഞ്ഞ് മരണമടഞ്ഞ മാതൃഭൂമി വാര്‍ത്താ സംഘത്തിലെ കെ.കെ.സജി, ബിബിന്‍ ബാബു എന്നിവരുടെ വേര്‍പാടില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാഘടകം അനുശോചിച്ചു. ദുരന്തമുഖങ്ങളില്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ സാമൂഹിക മാധ്യമങ്ങളിലും മറ്റും അകാരണമായി അവഹേളിക്കുന്ന പ്രവണതയില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. 

കണ്ണൂര്‍ പ്രസ്സ് ക്ലബില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമിതിയംഗം എന്‍.പി.സി.രംജിത്ത്, പ്രസ്‌ക്ലബ് ട്രഷറര്‍ സിജി ഉലഹന്നാന്‍, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍, സി.കെ.വിജയന്‍, പി.സജിത്ത്കുമാര്‍, എം.സന്തോഷ്, കെ.ഒ.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സബിന പത്മന്‍ സ്വാഗതവും ബഷീര്‍ പാമ്പുരുത്തി നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.