അനുസ്മരണ സമ്മേളനം നടത്തി

Thursday 26 July 2018 10:53 pm IST

 

കണ്ണൂര്‍: അന്തരിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ പടിഞ്ഞാറെക്കണ്ടി സുനില്‍, ബിജെപി കണ്ണൂര്‍ മണ്ഡലം സെക്രട്ടറി സി.എച്ച്.ദിനേശന്‍ എന്നിവരെ അനുസ്മരിച്ചു. കിഴുത്തള്ളി വെസ്റ്റ് യുപി സ്‌കൂളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാരവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍, കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.സി.മനോജ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ടി.രമേശന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയോടനുബന്ധിച്ച് ഉന്നത വിജയം നേടിയ എസ്എസ്എല്‍സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ റിട്ട അധ്യാപകന്‍ പി.ആര്‍.ദിവാകരന്‍ മാസ്റ്റര്‍ അനുമോദിച്ചു. ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.ശശിധരന്‍ സ്വാഗതവും എം.കൃപേഷ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.