നടപ്പാത കയ്യേറി കച്ചവടം: കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

Thursday 26 July 2018 10:54 pm IST

 

ആലക്കോട്: കച്ചവടക്കാരന്‍ നടപ്പാത കയ്യേറിയതോടെ കാല്‍നടയാത്രക്കാര്‍ ദുരിതത്തിലായി. ഒറ്റത്തൈ റോഡില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന സ്വകാര്യ വ്യക്തിയാണ് നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത്. തിരക്കേറിയ ആലക്കോട്-ഒറ്റത്തൈ റോഡിലാണ് നാട്ടുകാര്‍ ഈ ദുരിതമനുഭവിക്കുന്നത്. റോഡില്‍ ഒരു വശത്ത് ടാക്‌സി വാഹന പാര്‍ക്കിങ്ങ് കൂടെയുള്ളതിനാല്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. ഈ സ്ഥലത്താണ് നടപ്പാതയില്‍ പച്ചക്കറി കച്ചവടം പൊടിപൊടിക്കുന്നത്. ഈ നടപ്പാതയിലൂടെയാണ് നാട്ടുകാര്‍ പൊതുവിതരണ കേന്ദ്രത്തിലേക്കും മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്കും പോകുന്നത്. ആലക്കോട് പഞ്ചായത്ത് അധികൃതരും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നിയമലംഘനം നിര്‍ബാധം തുടരുകയാണ്. വ്യാപാരിക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.