വരുമാനം ലക്ഷങ്ങള്‍: പിലാത്തറ ബസ് സ്റ്റാന്റ് അവഗണനയുടെ പടുകുഴിയില്‍

Thursday 26 July 2018 10:54 pm IST

 

 പിലാത്തറ: ലക്ഷങ്ങള്‍ വരുമാനമായി ലഭിക്കുന്ന പിലാത്തറ ബസ്സ്റ്റാന്റ് അവഗണനയുടെ പടുകുഴിയില്‍. കുണ്ടും കുഴിയും ചിതറിയ ജില്ലി കഷ്ണങ്ങളും തളം കെട്ടി നില്‍ക്കുന്ന ചെളിവെള്ളവുമാ യി ദുരിതം വിതയ്ക്കുകയാണ് ഈ സ്റ്റാന്റ്. ടാറിംഗ് ഇളകി പരക്കെ രൂപപ്പെട്ട കുഴികള്‍ കാരണം ബസുകള്‍ക്ക് കയറിയിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി. ഇളകിയ ജില്ലികള്‍ ടയറിനടിയില്‍പ്പെട്ട് തെറിക്കുന്നത് യാത്രക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഭീഷണിയായിട്ടുണ്ട്. യാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിച്ചുള്ള പ്രയാസം ഏറെയാണ്.

ലീഫ് പൊട്ടിയും മറ്റും കേടുപാടുകള്‍ ഉണ്ടാകുന്നതിനാല്‍ സ്റ്റാന്റിലേക്ക് ബസ് കയറ്റുന്നത് നിര്‍ത്തുമെന്ന് ഉടമകള്‍ പറയുന്നു. തിങ്കളാഴ്ച മുതല്‍ ബസ്സ്റ്റാന്റ് ഫീസ് കൊടുക്കില്ലെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. പിലാത്തറ സ്റ്റാന്റിലെത്തുന്ന ബസ്സുകളില്‍ നിന്ന് ഫീസ് പിരിക്കാനുള്ള കരാര്‍ തുക ഈ വര്‍ഷം 2,65,000 രൂപയാണ്. ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലസിലുള്ള നാല്‍പ്പതോളം മുറികളിലൂടെയുള്ള വരുമാനം പത്തു ലക്ഷത്തിലേറെയുമാണ്. പിലാത്തറ സ്റ്റാന്റുവഴി പോകുന്ന ബസ്സുകളില്‍ നിന്ന് ഈടാക്കിയിരുന്ന പ്രതിദിന ഫീ 10 രുപ 12 രുപയായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട് 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.