ഇരിട്ടി: എഴുത്താണ് പ്രതിരോധത്തിന്റെ ഏറ്റവും മുര്ച്ചയുള്ള ആയുധമെന്ന് കവിയും സിനിമ ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു. അനുഭവങ്ങളാണ് മനുഷ്യനെ കലാകാരനാക്കുന്നത്. ഏതൊരു സൃഷ്ടിയിടെയും പിറകില്‍ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും സത്ത അടങ്ങിയിട്ടുണ്ട്. ഏറ്റവും മികച്ച സാഹിത്യ സൃഷ്ടികളെ ഉറവിടങ്ങള്‍ ക്യാമ്പസുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളേജ് ഓഡിറ്റോറിയത്തില്‍ റഫീഖ് അഹമ്മദ് എഴുതിയ മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ എന്ന സിനിമാഗാനം ആലപിച്ചാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. സര്‍വ്വകലാശാല യൂനിയന്‍ സി.പി.ഷിജു അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: