തലശ്ശേരി: കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ ഫഌക്സുകള്‍ പുന:ചക്രമണം ചെയ്ത് റോഡുകളെ മികവുറ്റതാക്കുന്ന പദ്ധതിക്ക് തലശ്ശേരിയില്‍ തുടക്കമായി. സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന് തലശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി പഴയ ബസ്സ്റ്റാന്റ് പരിസരത്ത് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തലശ്ശേരി മേഖലാ സെക്രട്ടറി എ.കെ.സക്കറിയ ഉദ്ഘാടനം ചെയ്തു. ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.പ്രസാദ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: