കാര്‍ഗില്‍ വിജയദിനം ആഘോഷിച്ചു

Thursday 26 July 2018 10:58 pm IST

 

കണ്ണൂര്‍: കാര്‍ഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് സമീപം വിമുക്തഭടന്‍മാര്‍ നിര്‍മ്മിച്ച് രാഷ്ട്രത്തിന് സമര്‍പ്പിച്ച യുദ്ധസ്മാരകത്തില്‍ വാര്‍ മെമ്മോറിയല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു. ജില്ലാ കലക്ടര്‍ക്ക് വേണ്ടി എഡിഎമ്മും സ്റ്റേഷന്‍ കമാണ്ടര്‍ കേണല്‍ അജയ് ശര്‍മ്മ, 122 ടിഎ ബറ്റാലിയന്‍ കമാണ്ടിങ്ങ് ഓഫീസര്‍, ജില്ലയിലെ വിമുക്തഭടന്‍മാര്‍ക്ക് വേണ്ടി ലഫ്.ജനറല്‍ വിനോദ് നായനാര്‍, വാര്‍ മെമ്മോറിയല്‍ കമ്മറ്റിക്ക് വേണ്ടി റിയര്‍ അഡ്മിറല്‍ കെ.മോഹനന്‍ തുടങ്ങിയവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.