സിറ്റിയെ വീഴ്ത്തി ലിവര്‍പൂള്‍

Friday 27 July 2018 1:37 am IST
ണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവരവിലാണ് വിജയം പിടിച്ചെടുത്തത്. 57-ാം മിനിറ്റില്‍ ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റയെ മുന്നിലെത്തിച്ചു. മുഹമ്മദ് സല 62-ാം മിനിറ്റില്‍ ഹെഡറിലുടെ ലിവര്‍പൂളിന് സമനില നേടിക്കൊടുത്തു.

ഈസ്റ്റ് റൂഥര്‍ഫോര്‍ഡ് (അമേരിക്ക): പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് സൗഹൃദ മത്സരത്തില്‍ ലിവര്‍പൂള്‍ അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയിച്ചത്.സ്റ്റാര്‍ സ്‌ട്രൈക്കര്‍മാരായ മുഹമ്മദ് സല, സാദിയോ മാനെ എന്നിവരാണ് ലിവര്‍പൂളിനായി ഗോളുകള്‍ നേടിയത്. ലിറോയ് സാനെയാണ് സിറ്റിയുടെ ഏക ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ലിവര്‍പൂള്‍ ശക്തമായി തിരിച്ചുവരവിലാണ് വിജയം പിടിച്ചെടുത്തത്. 57-ാം മിനിറ്റില്‍ ലിറോയ് സാനെ മാഞ്ചസ്റ്റര്‍ സിറ്റയെ മുന്നിലെത്തിച്ചു. മുഹമ്മദ് സല 62-ാം മിനിറ്റില്‍ ഹെഡറിലുടെ ലിവര്‍പൂളിന് സമനില നേടിക്കൊടുത്തു.  അവസാന നിമിഷങ്ങളില്‍ സാദിയോ മാനെ ഗോള്‍ നേടി ലിവര്‍പൂളിന്റെ വിജയമുറപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.