ന്യൂദല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ മത്സരക്രമത്തില്‍ മാറ്റംവരുത്താന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോര്‍ ബോര്‍ഡ് ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരായ മത്സരത്തേലേന്ന് ഇന്ത്യക്ക് യോഗ്യതാ ടൂര്‍ണമെന്റിലെ ജേതാക്കാളെ നേരിടണം. അടുത്ത അടുത്ത ദിവസങ്ങളില്‍ ഇന്ത്യക്ക് മത്സരിക്കേണ്ടി വരുന്നതിനാലാണ് മത്സരക്രമത്തില്‍ മാറ്റം ആവശ്യപ്പെടുത്തത്.
സപെതംബര് 19 നാണ് ഇന്ത്യ പാക്കിസ്ഥാന് പോരാട്ടം. 18 ന് ഇന്ത്യ യോഗ്യത ടൂര്‍ണമെന്റിലെ ജേതാക്കളുമായി കളിക്കണം.
അതിനാല്‍ ഇന്ത്യക്ക് പാക്കിസ്ഥാനെതിരായ മത്സരത്തിന് തയ്യാറെടുക്കാന്‍ സമയം ലഭിക്കില്ല. അതേമസയം പാക്കിസ്ഥാന് തയ്യാറെടുപ്പിനായി രണ്ട് ദിവസം ലഭിക്കും.സപെതബര് 16 ന് അവര്‍ യോഗ്യതാ ടൂര്‍ണമെന്റിലെ ജേതാക്കുളുമായി ഏറ്റുമുട്ടും. 17, 18 ദിവസങ്ങളില്‍ അവര്ക്ക്് മത്സരമില്ല. 19 നാണ് ഇന്ത്യയുമായുളള മത്സരം.
ഈ മത്സരക്രമം സ്വീകാര്യമല്ല. ഇത് മാറ്റണമെന്ന് ബിസിസിഐ ഭാരവാഹികളിലൊരാള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: