അണ്ടര്‍ 19: ശ്രീലങ്ക തോല്‍വിയിലേക്ക്

Friday 27 July 2018 1:40 am IST
തുടക്കം മുതല്‍ തകര്‍ന്ന ശ്രീലങ്കയ്ക്ക് സൂര്യബന്തരയുടെ സെഞ്ചുറിയാണ് (115) ദേദപ്പെട്ട സ്‌കോര്‍ ഒരുക്കിയത്. ദിനുഷ (51), മിശ്ര (44), മെന്‍ഡിസ് (49) എന്നിവരും ദേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയുടെ എം.ജംഗ്‌ര 76 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.

കൊളംബോ: ഇന്ത്യ അണ്ടര്‍ - 19 ടീമിനെതിരായ യൂത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ അണ്ടര്‍ - 19 ടീം തോല്‍വിയിലേക്ക്്. ഒന്നാം ഇന്നിങ്ങ്‌സില്‍ 297 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്കന്‍ ടീം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് എടുത്തിട്ടുണ്ട്. തോല്‍വി ഒഴിവാക്കാന്‍ 250 റണ്‍സ് കൂടി വേണം. ഒരു ദിവസത്തെ കളി ശേഷിക്കെ കൈവശമുള്ളത് ഏഴു വിക്കറ്റ് മാത്രം. 

ഇന്ത്യയുടെ എട്ടിന് 613 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിന് മറുപടി പറഞ്ഞ ശ്രീലങ്കന്‍ ടീം ആദ്യ ഇന്നിങ്ങ്‌സില്‍ 316 റണ്‍സിന് പുറത്തായി. തുടക്കം മുതല്‍ തകര്‍ന്ന ശ്രീലങ്കയ്ക്ക് സൂര്യബന്തരയുടെ സെഞ്ചുറിയാണ് (115) ദേദപ്പെട്ട സ്‌കോര്‍ ഒരുക്കിയത്. ദിനുഷ (51), മിശ്ര (44), മെന്‍ഡിസ് (49) എന്നിവരും ദേദപ്പെട്ട പ്രകടനം നടത്തി. ഇന്ത്യയുടെ എം.ജംഗ്‌ര 76 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. 

ഫോളോ ഓണ്‍ ചെയ്യുന്ന ശ്രീലങ്കയ്ക്ക് ഓപ്പണര്‍ മിശ്ര (5), കെ.എന്‍.എം. ഫെര്‍നാന്‍ഡോ (25), എന്‍.ഡി. പെരേര (8) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. മിശ്രയെ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിട്ടു നില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.