ത്രിദിനം സമനിലയിലേക്ക്

Friday 27 July 2018 1:41 am IST

ചെംസ്‌ഫോര്‍ഡ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്് പരമ്പരയ്ക്ക്് മുന്നോടിയായുള്ള ഇന്ത്യയുടെ ത്രിദിന പരിശീലന മത്സരം സമനിലയിലേക്ക്. ഇന്ത്യയുടെ 395 റണ്‍സിന് മറുപടി പറയുന്ന എസെക്‌സ് കൗണ്ടി രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ എസെക്‌സ് അഞ്ചു വിക്കറ്റിന് 186 റണ്‍സ് എടുത്തിട്ടുണ്ട്. 

 ക്യാപ്റ്റന്‍ വെസ്‌ലി (57) എം.എസ്്. പെപ്പര്‍ (68), ആ.കെ. പട്ടേല്‍ (19) ഓപ്പണര്‍ ബ്രൗണ്‍ (11), വി.ചോപ്ര (16) എന്നിവരുടെ വിക്കറ്റാണ് എസെക്‌സിന് നഷ്ടമായത്്. 

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സ് 395 റണ്‍സിലവസാനിച്ചു. അഞ്ച് അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. വിരാട്‌കോഹ്‌ലി,മുരളിവിജയ്, കെ.എല്‍.രാഹുല്‍, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡെയ എന്നിവരാണ് അര്‍ധ സെ്ഞ്ചുറികള്‍ നേടിയത്. 95 പന്തില്‍ പതിനാല് ഫോറുള്‍പ്പെടെ 82 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക് ടോപ്പ് സ്‌കോററായി. കോഹ്‌ലി 68 റണ്‍സും മുരളി വിജയ് 53 റണ്‍സും നേടി. കെ.എല്‍ .രാഹുല്‍ 92 പ്ന്തില്‍ 58 റണ്‍സ്് എടുത്തു. പാണ്ഡ്യെ 82 പന്തില്‍ 51 റണ്‍സും കുറിച്ചു. ഋഷഭ് പന്ത് 34 റണ്‍സുമായി കീഴടങ്ങാതെ നിന്നു.

ആറിന് 322 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 73 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകളൊക്കെ നഷ്ടമായി. 82 റണ്‍സിന് സ്വന്തം ഇന്നിങ്‌സ് തുടങ്ങിയ ദിനേശ് കാര്‍ത്തിക് അതേ സ്‌കോറിന് പുറത്തായി. തുടര്‍ന്നെത്തിയ കരുണ്‍ നായര്‍ നാലു റണ്‍സുമായി മടങ്ങി. പിന്നാലെ ഹാര്‍ദിക്കും ക്രീസ് വിട്ടു. 15 റണ്‍സുമായി ജഡേജയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്ങ്്‌സ് അവസാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.