ബ്രസീല്‍ കോച്ചായി ടിറ്റെ തുടരും

Friday 27 July 2018 1:38 am IST

റിയോ ഡി ജിനീറോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി ടിറ്റെ തുടരും. 2022 ലെ ഖത്തര്‍ ലോകകപ്പ് വരെ ടിറ്റെയുമായി പുതിയ കരാറുണ്ടാക്കിയതായി ബ്രസീലിയന്‍  ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

റഷ്യന്‍ ലോകകപ്പില്‍ ബ്രസീലിന്റെ പ്രകടനം മോശമായെങ്കിലും ടിറ്റെയെ കോച്ചായി തുടരാന്‍ അനുവദിക്കുകയായിരുന്നു. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റാണ്  ബ്രസീല്‍ പുറത്തായത്.റഷ്യന്‍ ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായാണ് ബ്രസീല്‍ എത്തിയത്്. ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തില്‍ സമനില പിടിച്ച ബ്രീസല്‍ അവസാന രണ്ട മത്സരങ്ങളിലും വിജയിച്ച് പ്രീ ക്വാര്‍ട്ടറിലെത്തി. പ്രീക്വാര്‍ട്ടറില്‍ ്എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയേയും തോല്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.