ശബരിമലയിലെ മതാചാരങ്ങളില്‍ കോടതി ഇടപെടരുത്: പന്തളം കൊട്ടാരം

Friday 27 July 2018 1:44 am IST

ന്യൂദല്‍ഹി; തലമുറകളായി പിന്തുടരുന്ന മതപരമായ ചടങ്ങുകളില്‍ കോടതി ഇടപെടരുതെന്ന് പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ നിലപാടറിയിക്കുകയായിരുന്നു രാജകുടുംബം.

 ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ദുരുദ്ദേശപരമാണ്. ഹിന്ദു വിശ്വാസങ്ങളെ ലക്ഷ്യമിട്ടുന്ന ഒന്നാണ് അത്. രാജകുടുംബത്തിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 41 ദിവസം വ്രതമെടുത്താണ്  ഭക്തര്‍ അവിടേക്ക് പോകുന്നത്, അദ്ദേഹം വ്യക്തമാക്കി.

 സ്ത്രീ പ്രവേശനത്തിനായി ഹര്‍ജി നല്‍കിയവര്‍ അവിശ്വാസികളാണ്.  ഹര്‍ജിക്കാര്‍ അയ്യപ്പ ഭക്തരുമല്ല. ക്ഷേത്രത്തിന്റെ മഹത്വം നഷ്ടപ്പെടുത്താനാണ് ഹര്‍ജിക്കാരുടെ ശ്രമം. രാജകുടുംബാംഗം കോടതിയില്‍ ബോധിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.