കാര്‍ഗില്‍ ബലിദാനികള്‍ ജനഹൃദയങ്ങളില്‍ ജീവിക്കും: കുമ്മനം

Friday 27 July 2018 1:48 am IST
കാര്‍ഗില്‍ പോരാട്ടത്തില്‍ ബലിദാനികളായ ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് പി.കെ.പി.വി. പണിക്കര്‍, കേണല്‍ നളിനാക്ഷന്റെ അമ്മ കല്യാണിക്കുട്ടിയമ്മ, ഭാര്യ ശോഭന എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. വിദ്യാലയത്തില്‍ നിന്ന് മികച്ച വിജയം നേടിയ ശ്രീലക്ഷ്മിസനം, സി. കൃഷ്ണ, പി. ഗോപിക എന്നിവര്‍ക്ക് ഗവര്‍ണര്‍ ഉപഹാരം നല്‍കി.

കോഴിക്കോട്: നാടിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ കാര്‍ഗില്‍ പോരാട്ടത്തില്‍ വീരമൃത്യുവരിച്ച ബലിദാനികള്‍ ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. മലാപ്പറമ്പ് വേദവ്യാസവിദ്യാലയത്തില്‍ കാര്‍ഗില്‍ വിജയ ദിവസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബലിദാനികള്‍ക്ക് മരണമില്ല. അവര്‍ മരണത്തിന് ശേഷവും ജീവിക്കും. അവര്‍ നല്‍കിയ പ്രേരണ വരുംതലമുറകളിലൂടെ നാടിന് ശ്രേയസുണ്ടാക്കും. പാക് ഗൂഢാലോചന തകര്‍ക്കുകയാണ് അന്ന് വീര സൈനികര്‍ ചെയ്തത്, അദ്ദേഹം പറഞ്ഞു. 

കാര്‍ഗില്‍ പോരാട്ടത്തില്‍ ബലിദാനികളായ ക്യാപ്റ്റന്‍ വിക്രമിന്റെ പിതാവ് പി.കെ.പി.വി. പണിക്കര്‍, കേണല്‍ നളിനാക്ഷന്റെ അമ്മ കല്യാണിക്കുട്ടിയമ്മ, ഭാര്യ ശോഭന എന്നിവരെ ഗവര്‍ണര്‍ ആദരിച്ചു. വിദ്യാലയത്തില്‍ നിന്ന് മികച്ച വിജയം നേടിയ ശ്രീലക്ഷ്മിസനം, സി. കൃഷ്ണ, പി. ഗോപിക എന്നിവര്‍ക്ക് ഗവര്‍ണര്‍ ഉപഹാരം നല്‍കി. 

വിദ്യാലയസമിതി അധ്യക്ഷന്‍ എം. മാധവന്‍, പ്രിന്‍സിപ്പാള്‍ എ. ചെന്താമരാക്ഷന്‍, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷ ഡോ. സുമതി ഹരിദാസ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം. സുരേഷ്ബാബു, വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ പി. ശങ്കരന്‍, രതീഷ്ബാബു എന്നിവര്‍ സംസാരിച്ചു. ഭീമ ജ്വല്ലറി ഉടമ ബി. ഗിരിരാജന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഖിലഭാരതീയ കാര്യകാരി പ്രത്യേക ക്ഷണിതാവ് എസ്. സേതുമാധവന്‍, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള,  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.സി. ശോഭിത തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.