അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് വനിത പോലീസ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Friday 27 July 2018 7:51 am IST
കൊട്ടിയത്തു നിന്നുള്ള പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അന്പലപ്പുഴ തരൂരില്‍വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയത്തുനിന്നു ഹസീനയെ കാണാതായതായി പോലീസിനു പരാതി ലഭിച്ചിരുന്നു. ഈ കുട്ടിയെ അങ്കമാലി പോലീസ് കണ്ടെത്തുകയും ചെയ്തു.

ആലപ്പുഴ: അമ്പലപ്പുഴയില്‍ പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് വനിത സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സിപിഒ ശ്രീകല, ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

കൊട്ടിയത്തു നിന്നുള്ള പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അന്പലപ്പുഴ തരൂരില്‍വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയത്തുനിന്നു ഹസീനയെ കാണാതായതായി പോലീസിനു പരാതി ലഭിച്ചിരുന്നു. ഈ കുട്ടിയെ അങ്കമാലി പോലീസ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അങ്കമാലി പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു ഹസീനയെ കസ്റ്റഡിയിലെടുക്കാന്‍ പോയതായിരുന്നു സംഘം. 

ഹസീനയെയുമായി കൊട്ടിയത്തേക്കു വരുന്നതിനിടെയായിരുന്നു അപകടം. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.