ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

Friday 27 July 2018 8:14 am IST
1942 ല്‍ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആയിഷുമ്മയുടെ മകനായി ജനനം.യൂത്ത് ലീഗിലെ ഇടപെടലിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് യൂത്ത് ലീഗ് സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായും സ്ഥാനം വഹിച്ചു.

കാസര്‍കോട്: മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചെ ര്‍ക്കളത്തുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടു കൂടിയാണ്.

1942 ല്‍ ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആയിഷുമ്മയുടെ മകനായി ജനനം.യൂത്ത് ലീഗിലെ ഇടപെടലിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. തുടര്‍ന്ന് യൂത്ത് ലീഗ് സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായും സ്ഥാനം വഹിച്ചു.

1987ല്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ആദ്യമായി നിയമസഭയില്‍ എത്തി,പിന്നീട് തുടര്‍ച്ചയായി ഇതേ മണ്ഡലത്തില്‍ നിന്ന് തന്നെ 1991,1996, 2001 വര്‍ഷങ്ങളിലും നിയമസഭയിലെത്തി.

2001 ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായി, തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിമന്ത്രി സഭയില്‍ ന്യൂന പക്ഷ പിന്നോക്ക ക്ഷേമ വകുപ്പ് പ്രസിഡണ്ടുമായി . മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

ഭാര്യ:ആയിഷാ ചെര്‍ക്കളം (മുന്‍ പ്രസിഡന്റ് ചെങ്കളഗ്രാമ പഞ്ചായത്ത് )

മക്കളുടെ പേര്:സി.എ. മുഹമ്മദ് നാസര്‍ (മസ്‌ക്കറ്റ് ),സി.എ. മെഹറുനിസ (ബോംബെ),സി.എ. മുംതാസ് സമീറ (മെമ്പര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്),സി.എ.അഹമ്മദ് കബീര്‍ (എം.എസ്.എഫ്. മുന്‍ ജില്ലാ പ്രസിഡണ്ട്)

മരുമക്കള്‍: എ.പി.അബ്ദുള്‍ കാദര്‍ അയ്യൂര്‍ (ബോംബെ) (എം.ഡി.പോമോന എക്സ്പോര്‍ട്ടിംഗ്),കെ.എ. അബ്ദുള്‍ മജീദ് (മഞ്ചേശ്വരം),നുസ്ഫത്തുനിസ (ചാവക്കാട് ),ജാസ്മിന്‍ (ബേവിഞ്ച).

സഹോദരങ്ങള്‍:പരേതനായ എവറസ്റ്റ് അബ്ദുള്‍ റഹ്മാന്‍,പരേതനായ അബ്ദുല്‍ ഖാദര്‍ കപാഡിയ, ചെര്‍ക്കളം അബൂബക്കര്‍,എവറസ്റ്റ് കുഞ്ഞാമു, പരേതനായ അഹ്മദ്.പരേതനായ മമ്മുപുലിക്കുന്ന്, ആയിശ ബാവിക്കര, പരേതയായ നഫീസ കോട്ടിക്കുളം,ബീബി ബദിയഡുക്ക,പരേതയായ കദീജ പൊവ്വല്‍

പേരമക്കള്‍:അബൂബക്കര്‍ തബ്ഷീര്‍,അബ്ദുല്ല തന്‍സീഹ്,സിനാന്‍,അഹ്മദ് ഷയാന്‍,അബ്ദുള്ള ഖിദാസ്,മുഹമ്മദ് അലി ശിഹാബ്,മുഹമ്മദ് സയാന്‍,അസ്മീറ ഷഹ്സിന്‍,ഫാത്തിമ ഖാദര്‍,ആയിശ നിഹ,നഫീസ ഷിസ,ആയിശ ഷസ്ന,നൂറ ഹൈറ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.