കാട്ടുതീ: മനഃപ്പൂര്‍വം തീയിട്ടതാണെന്നു സംശയിക്കുന്നതായി ഗ്രീസ് മന്ത്രി

Friday 27 July 2018 8:41 am IST
ആഥന്‍സിനു വടക്കുകിഴക്ക് 40 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാരകേന്ദ്രമായ മാറ്റിയില്‍ ഒരു വില്ലയില്‍നിന്ന് കുഞ്ഞുങ്ങളടക്കം നിരവധി മൃതദേഹങ്ങള്‍ കിട്ടിയതോടെയാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്.

ആഥന്‍സ്: ഗ്രീസിന്റെ തലസ്ഥാനമായ ആഥന്‍സിലെ തീരമേഖയില്‍ പടര്‍ന്നുപിടിച്ച 83 പേരുടെ ജീവനെടുത്ത കാട്ടുതീ ആസൂത്രിതമാണെന്ന് സംശയിക്കുന്നതായി പൗര സംരക്ഷണ മന്ത്രി നിക്കോസ് ടോസ്‌കസ്. മനഃപ്പൂര്‍വം തീയിട്ടതാണെന്നതിന് ശക്തമായ സൂചനകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പതിനഞ്ചിടത്ത് ഒരേസമയം തീ ആരംഭിച്ചതിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു.  തിങ്കളാഴ്ച ആഥന്‍സിനോടു ചേര്‍ന്ന മൂന്നിടങ്ങളിലായി 15 കാട്ടുതീകളാണ് ഉണ്ടായത്.

ആഥന്‍സിനു വടക്കുകിഴക്ക് 40 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാരകേന്ദ്രമായ മാറ്റിയില്‍ ഒരു വില്ലയില്‍നിന്ന് കുഞ്ഞുങ്ങളടക്കം നിരവധി മൃതദേഹങ്ങള്‍ കിട്ടിയതോടെയാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. തീപിടിത്തത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ആഥന്‍സ് ഉള്‍പ്പെടുന്ന അറ്റിക്കാ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.