ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായി. തുമകുരു സ്വദേശി എച്ച്.എല്‍. സുരേഷ്(36)ആണു പിടിയിലായത്. ഇയാളെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സെപ്റ്റംബര്‍ അഞ്ചിന് സ്വവസതിക്കു മുമ്പിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചത്. കേസിലെ മുഖ്യപ്രതി പരശുരാം വഗ്മോറിനു വീട് വാടകയ്ക്കു കൊടുത്തതു സുരേഷാണ്. ഇതുവരെ 11 പേരാണ് കേസില്‍ പിടിയിലായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: