ആത്മപരിശോധനയുടെ സമയമാണ് ഗുരുപൂർണ്ണിമ; ആത്മാന്വേഷകന്റെ നവവത്സര ദിനം . ജനുവരി ഒന്നാം തീയതിപോലെ ഓരോ ആത്മീയ സാധകന്റെയും പുതുവര്ഷമാണ് ഗുരുപൂർണ്ണിമ . നമ്മുടെ ലാഭനഷ്ടങ്ങൾ വിലയിരുത്തി ബാലൻസ്ഷീറ്റ് നോക്കുന്ന ദിവസമാണിത്. പോയവർഷത്തിൽ നമുക്കുലഭിച്ചതിനോടെല്ലാത്തിനോടും കൃതജ്ഞതയുള്ളവരാകുന്നതിനോടോപ്പം വരും വർഷം എന്താണ് ചെയ്യാൻ പോകുന്നതെന്ന് തീരുമാനിക്കുന്നതും ഈ ദിവസം തന്നെ. ഇതാണ് ഗുരുപൂർണ്ണിമയുടെ സത്ത. അതുകൊണ്ട് നിങ്ങൾക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും കൃതജ്ഞതയുള്ളവരാകൂ . ആ ജ്ഞാനം നിങ്ങളിലുണ്ടാക്കിയ പരിവർത്തനത്തെ നിരീക്ഷിക്കൂ.
ജ്ഞാനമില്ലായിരുന്നെങ്കിൽ നമ്മൾ എവിടെയും എത്തുകയില്ലായിരുന്നു .ഇത് തിരിച്ചറിഞ്ഞു കിട്ടിയതോടെ നാമെല്ലാം കൃതജ്ഞതയുള്ളവരായി. ആഘോഷിക്കൂ …കാലാകാലങ്ങളായി ഈ ജ്ഞാനം കാത്തുസൂക്ഷിച്ച് നമുക്കെത്തിച്ചുതരുന്ന ഗുരുപരമ്പരയോട് കൃതജ്ഞതയുള്ളവരാകൂ . ഇത് വളരെ പ്രധാനമാണ്.
പിതൃത്വം , മാതൃത്വം എന്നിവപോലെ ഗുരുത്വവുമുണ്ട്. നിങ്ങൾക്കെല്ലാവർക്കും ആരുടെയെങ്കിലും ഗുരുവാകാതിരിക്കാൻ പറ്റുകയില്ല. എന്തായാലും അത് അറിഞ്ഞോ അറിയാതെയോ നിങ്ങൾ ആരുടെയൊക്കെയോ ഗുരുവാണ്. ആരെയെങ്കിലുമൊക്കെ നിങ്ങൾ ഉപദേശിക്കുകയും സ്നേഹിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. ഇനിമുതൽ ഇത് ബോധപൂർവ്വം നിങ്ങളുടെ നൂറു ശതമാനം ചെയ്യൂ …തിരിച്ചൊന്നും പ്രതീക്ഷിക്കാതെ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: