തണ്ണീര്‍മുക്കം ബണ്ട് തുറന്നിരുന്നുവെങ്കില്‍ വെള്ളപ്പൊക്കം രൂക്ഷമാവില്ലായിരുന്നു - ഉമ്മന്‍‌ചാണ്ടി

Friday 27 July 2018 11:47 am IST

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ട് സമയത്ത് തുറന്നിരുന്നുവെങ്കില്‍ വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകുമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍‌‌ചാണ്ടി. ആലപ്പുഴ ജില്ലയില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന മേഖലകളില്‍ കുടിവെള്ളം എത്തിക്കണമെന്നും ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെട്ടു.

കുട്ടനാട്ടിലെ ദുരതമേഖലകള്‍ സന്ദര്‍ശിച്ചശേഷമാണ് ഉമ്മന്‍ ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. കുട്ടനാട്ടില്‍ പലസ്ഥലങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. എ‌സി റോഡില്‍ ഇനിയും പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളെല്ലാം ഒരാഴ്ച കൂടി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

വീടുകളില്‍ താമസിക്കാന്‍ അസൗകര്യമുള്ള കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ തുടരാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശിച്ചു. അപ്പര്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമ്പോഴാണ് ആവശ്യമായ ക്യാമ്പുകളുടെ പ്രവര്‍ത്തനം തുടരാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.