കനത്ത മഴ: യുപിയില്‍ ഒന്‍പത് പേര് മരിച്ചു
Friday 27 July 2018 12:01 pm IST
കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണും വൈദ്യുതാഘാതമേറ്റുമാണ് ആളുകള്‍ മരിച്ചത്. മഴയെ തുടര്‍ന്നു നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.
ലക്നോ: കനത്ത മഴയെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പത് പേര് മരിച്ചു. കഴിഞ്ഞ 48 മണിക്കൂറായി ഉത്തര്‍പ്രദേശിലെ ആഗ്രയിലും മഥുരയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
കെട്ടിടങ്ങള്‍ ഇടിഞ്ഞു വീണും വൈദ്യുതാഘാതമേറ്റുമാണ് ആളുകള്‍ മരിച്ചത്. മഴയെ തുടര്‍ന്നു നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.