പാക്കിസ്ഥാനില്‍ പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷി

Friday 27 July 2018 12:07 pm IST
തെരഞ്ഞെടുപ്പില്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആദ്യമായി ഉപയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ റ്സല്‍ട്ട് ട്രാന്‍സ്‌മിഷന്‍ സിസ്റ്റം എന്ന ഈ സംവിധാനത്തില്‍ വന്ന പിഴവാണ് ഫലം വൈകാന്‍ കാരണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു.

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പിലെ അന്തിമഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 110 സീറ്റുകളുമായി ഇമ്രാന്‍‌ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 270 സീറ്റുകളില്‍ 251 സീറ്റുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്.

സാങ്കേതിക തകരാരാണ് ഫലം വൈകാന്‍ കാരണമായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം.  നവാസ് ഷെരീഫിന്റെ പാക് മുസ്ലീം ലീഗിന് 58 സീറ്റുകളേ നേടാനായുള്ളൂ. ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 37 സീറ്റുകളില്‍ മുന്നിലെത്തിയിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് പാക്കിസ്ഥാനില്‍ വോട്ടെണ്ണല്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ആദ്യമായി ഉപയോഗിച്ചിരുന്നു. തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ റ്സല്‍ട്ട് ട്രാന്‍സ്‌മിഷന്‍ സിസ്റ്റം എന്ന ഈ സംവിധാനത്തില്‍ വന്ന പിഴവ് ഫലം വൈകാന്‍ കാരണമായി.

അതേസമയം വോട്ടെണ്ണലില്‍ അട്ടിമറി നടന്നെന്ന ആരോപണം ശക്തമാണ്. വോട്ടെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച് അന്താരാഷ്ട്ര സംഘനകളും രംഗത്ത് എത്തിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.