മലപ്പുറം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമെന്നപോലെ മുസ്ലീം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഖുറാന് സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ ആവശ്യപ്പെട്ടു. പൗരോഹിത്യമാണ് ഇതിന് തടസം നില്‍ക്കുന്നതെന്നും ജാമിദ പറഞ്ഞു. ചേകന്നൂര്‍ മൗലവി വധത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ഖുറാന് സുന്നത്ത് സൊസൈറ്റി ആവശ്യപ്പെടുന്നു.
സ്ത്രീക്കും പുരുഷനും ഖുറാനില്‍ തുല്യ പ്രധാന്യമണുള്ളത്. പുരുഷന്മാര് സ്ത്രീകളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നത് ശരിയല്ല. ഭാര്യ ഭര്‍ത്താവ് എന്ന് പോലും ഖുറാനില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും ജാമിദ പറഞ്ഞു. വെള്ളിയാഴ്ചത്തെ ജുമാ നമസ്കാരത്തിന് നേതൃത്വം നല്കിയ വനിതയാണ് ജാമിദ. സാധാരണ ജുമാ നമസ്കാരത്തിന് പുരുഷന്മാരാണ് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: