ക്രിക്കറ്റിനിടയില്‍; ഒരു പുസ്തകം

Friday 27 July 2018 2:00 pm IST
കൊളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ ക്രിക്കറ്റ് വഹിച്ച പങ്കിനെ കുറിച്ചും, വര്‍ത്തമാനകാല ഇന്ത്യയും ക്രിക്കറ്റ് മതേതരത്വം തുടങ്ങിയ നിരീക്ഷണങ്ങള്‍ പുസ്തകത്തിലുണ്ട്.

കൊച്ചി: കായിക രംഗത്തെ എഴുത്തുപുരയിലേക്ക് മുതല്‍ക്കൂട്ടാകുന്നു  ക്രിക്കറ്റിനെക്കുറിച്ചുള്ള വ്യത്യസ്തമായൊരു പുസ്തകം. പ്രൊഫ: എം. സി. വ സിഷ്ഠ് എഴുതിയ 'ക്രിക്കറ്റ്, ജീവിതത്തിനും പിച്ചിനും ഇടയില്‍ ' ലേഖന സമാഹാരമാണ്.   ക്രിക്കറ്റിനെ കുറിച്ച് പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ച മുപ്പത് ലേഖനങ്ങളാണിതില്‍. 

കൊളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ വികാരം വളര്‍ത്തുന്നതില്‍ ക്രിക്കറ്റ് വഹിച്ച പങ്കിനെ കുറിച്ചും, വര്‍ത്തമാനകാല ഇന്ത്യയും ക്രിക്കറ്റ്  മതേതരത്വം തുടങ്ങിയ നിരീക്ഷണങ്ങള്‍ പുസ്തകത്തിലുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ സംഭവങ്ങള്‍  ക്രിക്കറ്റുമായി ബന്ധിപ്പിച്ച് എഴുതിയിരിക്കുന്നു.  ഏറെ പരിചതമാണ് പുരുഷ ക്രിക്കറ്റെങ്കിലും അത്ര ജനകീയമായിട്ടില്ലാത്ത ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ചരിത്രവും  ലേഖനങ്ങളിലുണ്ട്.  മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്ര വിഭാഗം മേധാവിയാണ് പ്രൊഫ: എം. സി. വസിഷ്ഠ് . കോഴിക്കോട് പൂര്‍ണ്ണയാണ് പ്രസാധകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.