ഉരുട്ടിക്കൊല: കേരള സർക്കാർ ചെയ്ത സഹായം എന്തെന്ന് ജയശങ്കര്‍

Friday 27 July 2018 3:39 pm IST
സർവീസിൽ നിന്നു വിരമിച്ച ആറാം പ്രതി ഇകെ സാബുവിനെ ഐപിഎസിലേക്ക് ശുപാർശ ചെയ്തു; അതും ഉരുട്ടിക്കൊലക്കേസിന്റെ കാര്യം മറച്ചുവെച്ചുകൊണ്ട്. യുപിഎസ്‌സി ഫയൽ മടക്കി അയച്ചതു കൊണ്ട് സാബു അദ്ദേഹത്തിന് ഐപിഎസ് കിട്ടിയില്ല എന്നുമാത്രം.

തിരുവനന്തപുരം: ഉരുട്ടിക്കൊല കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്തതില്‍ കേരള സര്‍ക്കാര്‍ ചെയ്ത സഹായം എന്തെന്ന് അഡ്വക്കേട് ജയശങ്കര്‍. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു നാനാവിധമാക്കിയ ഉരുട്ടിക്കൊലക്കേസ് സിബിഐക്കു വിട്ടത് ഹൈക്കോടതിയാണ്. അന്വേഷിച്ചതും തെളിയിച്ചതും 'കൂട്ടിലടച്ച തത്ത' എന്നു നമ്മള്‍ സദാ ആക്ഷേപിക്കുന്ന കേന്ദ്ര ഏജന്‍സിയാണ്. ശിക്ഷ വിധിച്ചത് കോടതിയാണ്. ഇതിലെവിടെയാണ് സര്‍ക്കാരിന്റെ സഹായം എന്തെന്ന് തന്റെ ഫേസ്‌ബുക്കിലൂടെ ജയശങ്കര്‍ ചോദിക്കുന്നു. 

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

തിരുവനന്തപുരം ഫോർട്ട് പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിന്റെ അമ്മ കേരള മുഖ്യമന്ത്രിയെ സന്ദർശിച്ചു. ഇതുവരെ ചെയ്ത സഹായത്തിനു നന്ദി പറഞ്ഞു.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചു നാനാവിധമാക്കിയ ഉരുട്ടിക്കൊലക്കേസ് സിബിഐക്കു വിട്ടത്‌ ഹൈക്കോടതിയാണ്. അന്വേഷിച്ചതും തെളിയിച്ചതും 'കൂട്ടിലടച്ച തത്ത' എന്നു നമ്മൾ സദാ ആക്ഷേപിക്കുന്ന കേന്ദ്ര ഏജൻസിയാണ്. ശിക്ഷ വിധിച്ചത് കോടതിയാണ്.

കേരള സർക്കാർ ചെയ്ത സഹായം എന്താണ്? സർവീസിൽ നിന്നു വിരമിച്ച ആറാം പ്രതി ഇകെ സാബുവിനെ ഐപിഎസിലേക്ക് ശുപാർശ ചെയ്തു; അതും ഉരുട്ടിക്കൊലക്കേസിന്റെ കാര്യം മറച്ചുവെച്ചുകൊണ്ട്. യുപിഎസ്‌സി ഫയൽ മടക്കി അയച്ചതു കൊണ്ട് സാബു അദ്ദേഹത്തിന് ഐപിഎസ് കിട്ടിയില്ല എന്നുമാത്രം.

ഇതുപോലുള്ള സഹായം തുടർന്നും ലഭിക്കുമെന്ന് മുഖ്യൻ ഉറപ്പുനൽകിയിട്ടുണ്ട്.

ഇതു താൻട്രാ ഇരട്ടച്ചങ്കൻ!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.