ഹനാനെതിരായ പ്രചാരണങ്ങള്‍: ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Friday 27 July 2018 5:59 pm IST

ന്യൂദല്‍ഹി: കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന കൊച്ചിയിലെ വിദ്യാര്‍ത്ഥിനി ഹനാനെ അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇടപെട്ട കമ്മീഷന്‍  സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

ഹനാന്‍ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ഡിജിപിക്കും എറണാകുളം ജില്ലാ കളക്ടര്‍ക്കും ന്യൂനപക്ഷ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി വൈസ് ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് കുര്യന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.