ഓട്ടോ, ടാക്സി സമരം പിന്‍‌വലിച്ചു

Friday 16 November 2012 1:10 pm IST

കോഴിക്കോട്‌: ഓട്ടോ, ടാക്സി സമരം പിന്‍‌വലിച്ചു. തൊഴിലാളികളുടെ കോ‌-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിരക്ക് വര്‍ദ്ധന ആവശ്യം ഗതാഗത മന്ത്രിയുമായി ചര്‍ച്ച ചെയ്യാനും യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ ദിവസം നിരക്ക്‌ സര്‍ക്കാര്‍ വര്‍ധിപ്പിച്ചെങ്കിലും അതൃപ്തി രേഖപ്പെടുത്തി തൊഴിലാളികള്‍ സമരം തുടരുകയായിരുന്നു. മിനിമം ചാര്‍ജ്‌ 15 രൂപയാക്കണമെന്നായിരുന്നു സമര സമിതി ര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നത്‌. എന്നാല്‍ മിനിമം ചാര്‍ജ്‌ 14 രൂപയായാണു വര്‍ധിപ്പിച്ചത്‌. ടാക്സ്‌, കിലോമീറ്റര്‍ നിരക്കിലെ വര്‍ധന തുടങ്ങിയവയില്‍ തൊഴിലാളികള്‍ക്ക്‌ എതിര്‍പ്പില്ല. ടാക്സി മിനിമം ചാര്‍ജ് 100 രുപയാക്കിയിട്ടുണ്ട്. മിനിമം ചാര്‍ജിന് അഞ്ച് കിലോമീറ്റര്‍ വരെ യാത്രചെയ്യാം. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ഒമ്പത് രൂപയുടെ വര്‍ധനയുണ്ടാകും. എന്നാല്‍ ഇത് തൊഴിലാളികള്‍ നിരസിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.