തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി

Friday 27 July 2018 7:22 pm IST
വൈകുന്നേരം അഞ്ച് മണിയോടെയാണ് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറിയത്. അപകടത്തില്‍പ്പെട്ട ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെയും ഒരുകുട്ടിയെയും ഏറെനേരത്തെ പരിശ്രമത്തിലൂടെയാണ് പുറത്തെത്തിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം കേരളാദിത്യപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി. നാലാഞ്ചിറ സര്‍വ്വോദയ സ്‌ക്കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു, ആരുടെയും പരിക്ക് ഗുരുതരമല്ല.

വൈകുന്നേരം അഞ്ച് മണിയോടെയാണ് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറിയത്. അപകടത്തില്‍പ്പെട്ട ബസ്സിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെയും ഒരുകുട്ടിയെയും ഏറെനേരത്തെ പരിശ്രമത്തിലൂടെയാണ് പുറത്തെത്തിച്ചത്.

ബസിന്റെ ബ്രേക്ക് തകരാറായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.