ഗുര്‍മീത് സിങ് ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ് ഡയറക്ടര്‍

Saturday 28 July 2018 2:40 am IST

കൊച്ചി: ഇന്ത്യന്‍ ഓയിലിന്റെ മാര്‍ക്കറ്റിങ് ഡയറക്ടറായി ഗുര്‍മീത് സിങ് ചുമതലയേറ്റു. മുംബൈ ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിംഗ് ഡിവിഷനില്‍ കോംപ്ലക്‌സ് ആന്‍ഡ് ഡയനാമിക് എല്‍പിജി വിഭാഗത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്നു.മാനേജ്‌മെന്റ് ട്രെയിനി ആയി 1983 ല്‍ ഇന്ത്യന്‍ ഓയിലില്‍ ചേര്‍ന്ന അദ്ദേഹം മെക്കാനിക്കല്‍ എഞ്ചിനീയര്‍ ആണ്.  

പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനയില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം നിരവധി ദേശീയ-അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ഇന്ത്യന്‍ ഓയിലിനെ പ്രതിനിധാനം ചെയ്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.