6500 കോടി രൂപയുടെ നിക്ഷേപവുമായി മാസ്റ്റര്‍കാര്‍ഡ്

Saturday 28 July 2018 2:44 am IST

കൊച്ചി: ഡിജിറ്റല്‍ ഇന്ത്യയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി, മാസ്റ്റര്‍ കാര്‍ഡ്, ഇന്ത്യയില്‍ 6500 കോടി രൂപയുടെ നിക്ഷേപം നടത്തും. അടുത്ത വര്‍ഷം അവസാനത്തോടെ നിക്ഷേപം 6500 കോടി രൂപയാകും.

പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഓഫീസുകളും പൂനെയില്‍ മാസ്റ്റര്‍ കാര്‍ഡ് ഇന്നൊവേഷന്‍ ലാബും, ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഹബ്ബും സ്ഥാപിച്ചിട്ടുണ്ട്. എടിഎം പണം പിന്‍വലിക്കലിന് മറ്റു കാര്‍ഡുകളേക്കാള്‍ 75 ശതമാനം ചെലവു കുറഞ്ഞതാണ് മാസ്റ്റര്‍കാര്‍ഡ്. 200 രൂപയില്‍ താഴെയുള്ള ഡെബിററ് കാര്‍ഡ് ഇടപാടുകള്‍ക്ക് മറ്റു കാര്‍ഡുകളേക്കാള്‍ ചെലവു കുറഞ്ഞതാണ് മാസ്റ്റര്‍ കാര്‍ഡ്

കറന്‍സിരഹിത സമൂഹം സൃഷ്ടിക്കാനായുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയും ഇതേ കാഴ്ചപ്പാടോടെ തുടര്‍ച്ചയായി നിക്ഷേപം നടത്തുകയും ചെയ്യുകയാണ് കമ്പനിയെന്ന് മാസ്റ്റര്‍ കാര്‍ഡ് സൗത്ത് ഏഷ്യ ഇന്ത്യ ആന്‍ഡ് ഡിവിഷന്‍ പ്രസിഡന്റും കണ്‍ട്രി കോര്‍പ്പറേറ്റ് ഓഫീസറുമായ പോരുഷ് സിംഗ് പറഞ്ഞു. 

നെററ്‌വര്‍ക്ക് സേവനത്തിനായി  15-20 ശതമാനമാണ് മാസ്റ്റര്‍ കാര്‍ഡിലേക്ക് വരുന്നത്. 100 രൂപയുടെ ഇടപാടിന് 12 മുതല്‍ 15 പൈസ വരെയാണിത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.