റബ്ബര്‍ മീറ്റ് സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും

Saturday 28 July 2018 2:46 am IST

കോട്ടയം: റബ്ബര്‍ ബോര്‍ഡും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യാ റബ്ബര്‍ മീറ്റ് ആഗസ്റ്റ് 30നും 31നും കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കും. 

കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും. റബ്ബര്‍മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് സമ്മേളനം നടത്തുന്നത്. 

'റ്റുവേര്‍ഡ്‌സ് എ സസ്‌റ്റൈനബിള്‍ റബ്ബര്‍ വാല്യൂ ചെയിന്‍' എന്നതാണ് റബ്ബര്‍ മീറ്റിന്റെ ഈ വര്‍ഷത്തെ വിഷയം. റബ്ബര്‍ രംഗത്തെ പുതിയ പ്രവണതകള്‍, റബ്ബര്‍ മേഖല നേരിടുന്ന വെല്ലുവിളികള്‍, മേഖലയുടെ നിലനില്‍പ്പിനും വികസനത്തിനും ആവശ്യമായ തന്ത്രങ്ങള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.  

രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നുമുള്ള എഴുന്നൂറിലധികം പ്രതിനിധികള്‍ ഇന്ത്യ റബ്ബര്‍ മീറ്റ് 2018ല്‍ പങ്കെടുക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.